24/04/2025
#Lyrics #Malayalam Lyrics

Thirunama Keerthanam – തിരുനാമ കീര്‍ത്തനം

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ – 2

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം – 2
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം – 2
                                      – (തിരുനാമ..)
അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം – 2
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം – 2
                                      – (തിരുനാമ..)

Songs Description: Malayalam Christian Song Lyrics, Thirunama Keerthanam, തിരുനാമ കീര്‍ത്തനം.
KeyWords: Christian Song Lyrics, Fr.Michel Panachikkal, Old Malayalam Christian Song lyrics, Thirunama Keerthanam, Thirunaama Keerthanam.


Leave a comment

Your email address will not be published. Required fields are marked *