Puthrane Chumbikkam – പുത്രനെ ചുംബിക്കാം
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
ആരാധനയിന്‍ ഈ നല്‍ നേരം
എന്‍ ഹൃദയത്തില്‍ നിറയുന്നു ശുഭവചനം..
എന്‍ കീര്‍ത്തനമെന്‍ പ്രിയ യേശുവിന്
എന്‍ അധരഫലങ്ങളും രാജാവിന്
എനിക്കുള്ളതെല്ലാം ഞാന്‍ മറന്നീടുന്നു
എന്‍ സൗന്ദര്യമെന്‍ നാഥന്‍ ദര്‍ശിക്കട്ടെ
എന്‍ സ്നേഹവാത്സ്യങ്ങള്‍ അണിഞ്ഞു തന്‍റെ
പ്രിയ വലഭാഗം അണഞ്ഞു പ്രശോഭിക്കട്ടെ..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
ആരാധനയിന്‍ ഈ നല്‍ നേരം
യേശുവേ സ്നേഹിക്കാം..
എന്നെ നയിക്കു നിന്‍ പിന്നാലെ
എന്നെ മറയ്ക്ക സ്നേഹകൊടിക്കീഴില്‍
എന്‍ രാത്രിയിലും ഞാന്‍ പാടിടട്ടെ
ഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെ..
ഞാന്‍ നേരില്‍ ദര്‍ശിച്ചിട്ടില്ലെങ്കിലും
വേറെ ആരെക്കാളും നിന്നെ പ്രിയമാണ്
വീട്ടില്‍ എത്തി നിന്‍ മാറില്‍ ചേരും വരെ
വഴിയില്‍ പട്ടുപോകാതെ നിര്‍ത്തിടണമേ..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
ആരാധയിന്‍ ഈ നല്‍ നേരം
യേശുവേ സ്നേഹിക്കാം..
ആ ഉയര്‍പ്പിന്‍റെ പുലരിയില്‍ ഞാന്‍ ഉണരും
തിരുമുഖകാന്തിയില്‍ എന്‍ കണ്‍ കുളിരും
നിന്‍ പുഞ്ചിരിയില്‍ എന്‍ മനം നിറയും
വെക്കം ഓടിവന്ന്‍ അങ്ങേ ആശ്ലേഷിക്കും
എന്നെ ഓമനപേര്‍ ചൊല്ലി വിളിച്ചിടുമ്പോള്‍
എന്‍റെ ഖേദമെല്ലാം അങ്ങ് ദൂരെ മറയും
അന്തപുരത്തിലെ രാജകുമാരിയെപ്പോല്‍
ശോഭപരിപൂര്‍ണ്ണയായി നിന്‍റെ സ്വന്തമാകും..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം.
യേശുവേ സ്നേഹിക്കാം..
യേശുവേ സ്നേഹിക്കാം..
കുഞ്ഞാടെ ആരാധിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം..
പുത്രനേ ചുംബിക്കാം.
ആരാധനയിന്‍ ഈ നല്‍ നേരം…