24/04/2025
#Lyrics #Malayalam Lyrics #Santhosh George

Naadha Ninne Kanaan – നാഥാ നിന്നെക്കാണാന്‍


നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍ – 2
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍
നിഷ്ഫലമാം ജീവനില്‍
ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍
                        – നാഥാ..

കൈവിടല്ലേ നാഥാ
തള്ളിടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ – 2
നിന്‍ സ്തുതി ഗീതം
ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍
ഞങ്ങള്‍ക്കഭയം – 2
                        – നാഥാ..

കൈകള്‍ തളരുമ്പോള്‍
കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍ – 2
നിന്‍ സാന്നിധ്യത്താല്‍
ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍
ലക്‌ഷ്യം നേടീടാന്‍ – 2
                        – നാഥാ..


Songs Description: Malayalam Song Lyrics, Naadha Ninne Kanaan, നാഥാ നിന്നെക്കാണാന്‍.
KeyWords: Malayalam Christian Song Lyrics, Malayalam Songs, Santhosh George, Jeevadhaara.


Leave a comment

Your email address will not be published. Required fields are marked *