Muzhamkal Madakkumbol – മുഴങ്കാല്‍ മടക്കുമ്പോള്‍
മുഴങ്കാല്‍ മടക്കുമ്പോള്‍
യേശുവേയെന്നു വിളിക്കുമ്പോള്‍
തിരുമുഖ ശോഭയെന്നില്‍ പതിഞ്ഞിടുന്നു..
കുറുമ്പൊന്നും ഓര്‍ക്കാതെ
കുറവുകള്‍ നിനയ്ക്കാതെ
അമ്മയെ പോലെ ഓടിവന്നു ഓമനിക്കുന്നു..
ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
വാത്സ്യല്യയ നിധിയെ നന്ദി യേശുവേ..
ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
വാത്സ്യല്യയ നിധിയെ നന്ദി യേശുവേ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉല്ലാസത്തോടെ ഞാന്‍ ആരാധിക്കും..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉത്സാഹത്തോടെ ഞാന്‍ ആരാധിക്കും..
ഈ താണഭൂവില്‍ തേടിവന്നു
എഴയെന്നെ വീണ്ടെടുത്തു
യേശുവിന്‍റെ സ്നേഹമെന്തൊരാശ്ചര്യമേ..
നിത്യമെന്‍റെ കൂടിരുന്നു
നല്‍ വഴിയില്‍ നയിക്കുവാന്‍
പരിശുദ്ധാത്മാവിന്‍ തിരു സാന്നിധ്യം തന്നു..
ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
കൃപനിധിയെ നന്ദി യേശുവേ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉല്ലാസത്തോടെ ഞാന്‍ ആരാധിക്കും..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉത്സാഹത്തോടെ ഞാന്‍ ആരാധിക്കും..
എകനെന്നു തോന്നിടുമ്പോള്‍
നാളെ എന്തെന്ന് ഓര്‍ത്തിടുമ്പോള്‍
തിരുവചനം എന്നെ ശക്തനാക്കുന്നു..
ഞാന്‍ നിന്‍റെ കൂടെയുണ്ട്
ദൂതഗണം മുന്പിലുണ്ട്
വാതിലുകള്‍ നിന്‍റെ മുന്പില്‍ തുറന്നീടുന്നു..
ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
കരുണാനിധിയെ നന്ദി യേശുവേ..
ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
കരുണാനിധിയെ നന്ദി യേശുവേ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ..ഹല്ലേലുയ്യാ..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉല്ലാസത്തോടെ ഞാന്‍ ആരാധിക്കും..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉത്സാഹത്തോടെ ഞാന്‍ ആരാധിക്കും..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
ഉല്ലാസത്തോടെ ഞാന്‍ ആരാധിക്കും..
എന്‍റെ യേശുവിന്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
അത്യുത്സാഹത്തോടെ ഞാന്‍ ആരാധിക്കും..