24/04/2025
#Lyrics #Malayalam Lyrics #P.P. Mathew

Kristhiya Jeevitham – ക്രിസ്തീയ ജീവിതം

 
ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം – 2
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ശ്രീയേശു നായകന്‍ കൂട്ടാളിയാണേ – 2
– ക്രിസ്തീയ..

ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍ – 2
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ – 2
– ക്രിസ്തീയ..

അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ – 2
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ – 2
– ക്രിസ്തീയ..

ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍
നിത്യനാം രാജനെന്‍ കൂട്ടാളിയായാല്‍ – 2
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും – 2
– ക്രിസ്തീയ..

Kristhiya Jeevitham Saubhagya Jeevitham
Karthavin Kunjungalkkananda Dayakam
Kashtangal Vannalum Nashtangal Vannalum
Kristheshu Nayakan Koottaliyane
 – Kristhiya Jeevitham

Lokathin Thangukal Neengi Poidumpol
Lokakarellarum Kai Vedingidumpol
Swantha Sahodharar Thalli Kalayumpol
Josephin Daivamen Koottaliyallo
 – Kristhiya Jeevitham

Andhakaram Bhoovil Vyaparichidumpol
Rajakkal Nethakkal Sathrukal Akumpol
Agni Kundathilum Simha Kuzhiyilum
Danielin Daivamen Koottaliyallo
 – Kristhiya Jeevitham

Ithra Nallidayan Uthama Snehithan
Nithyanam Rajaven Koottaliyayal
Endhini Bharangal Endhini Vyakulam
Karthavin Kunjungal Pattu Padum

 – Kristhiya Jeevitham


Songs Description: Chikku Kuriakose Song Lyrics, Kristhiya Jeevitham, ക്രിസ്തീയ ജീവിതം.
KeyWords: Malayalam Christian Song Lyrics, Chikku Songs, Malayalam Song Chikku Kuriakose Worship Songs, Kristhiya Jeevitham P.P. Mathew.



Leave a comment

Your email address will not be published. Required fields are marked *