Jeevanulla Aaradhanayaai – ജീവനുള്ള ആരാധനയാം
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം (2)
തിരു മുമ്പില്‍ നിന്നിടുവാന്‍
തിരുമുഖം പ്രസാദിക്കുവാന്‍ (2)
കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ
ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ (2)
ദേഹം ദേഹി ആത്മാവിനെ
സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ
സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം
ഒന്നു മാത്രം ചോടിച്ചിടുന്നെ അതു തന്നെ ആഗ്രഹിക്കുന്നെ (2)
നിന്‍ സൌന്ദര്യത്തെ എന്നും ദര്‍ശിക്കണം
നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം (2)
ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ
സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം
യേശു എന്‍റെ നല്ല സമ്പത്ത് എന്‍ നല്ല സഖി ഏതു നേരത്തും (2)
വേറെ ഒന്നും ഞാന്‍ തേടുന്നില്ല
എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നെ (2)
ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ