Saramilla – സാരമില്ല
അൽപ്പനേരം വേദനിച്ചോ … സാരമില്ല അൽപകാലം ചെന്നുചൊല്ലും … നന്മയായി രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട സന്ധ്യയിലെ വിലാപമോ മറന്നുപോകും ഉഷസ്സിലോ ആനന്ദഘോഷമുണ്ട്കർത്താവിലെന്നും സന്തോഷമുണ്ട് അൽപകാലം മൗനമായി കാത്തിരുന്നു ഏകനായി യേശുവോട് ചേർന്നിരുന്നു എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു അപ്പനു മക്കളോടു കരുണയുണ്ട് തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട് വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും നിത്യകാലം യേശുവിൽ ആശ്വസിച്ചീടും അൽപ്പനേരം വേദനിച്ചോ … സാരമില്ല അൽപകാലം ചെന്നുചൊല്ലും … നന്മയായി ManglishAlppaneram vedanicho saramilla Alppakaalam chennu […]