24/04/2025
#Lyrics #Malayalam Lyrics #Padam Lakto

Arumkothikkum Nintesneham – ആരുംകൊതിക്കും നിന്റെസ്നേഹം


ആരും കൊതിക്കും നിന്‍റെ സ്നേഹം 
അമ്മയെപ്പോലോമനിക്കും സ്നേഹം (2) 
കാരുണ്യത്താലെന്നെ തേടും സ്നേഹമേ 
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ 
നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..)

കിന്നരവും തംബുരുവും മീട്ടീടാം 
ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം 
ഇന്നുമെന്നും ആനന്ദത്താല്‍ പാടാം 
നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം

എന്നെ പേരുചൊല്ലി വിളിച്ചു നീ 
നിന്‍റെ മാറില്‍ ചേര്‍ത്തു നീ – 2 
ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ 
നിന്‍റെ പുണ്യപാത തെളിച്ചു നീ 
നേര്‍വഴിയില്‍ നയിച്ചു നീ 
ഈശോയേ പാലകനേ 
ഈശോയേ പാലകനേ (കിന്നരവും…)

നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും 
എന്നെ മറന്നീടില്ല നീ (2) 
പാപച്ചേറ്റില്‍ വീണകന്നീടിലും 
നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും 
എന്നെ കൈവെടിയില്ല നീ 
മിശിഹായേ മഹൊന്നതനേ 
മിശിഹായെ മഹൊന്നതനേ (കിന്നരവും…)


Song Description: Malayalam Christian Song Lyrics, Arumkothikkum Nintesneham, ആരുംകൊതിക്കും നിന്റെസ്നേഹം.
KeyWords: Christian Song Lyrics, Padam Lakto, Modi Wangu.


Leave a comment

Your email address will not be published. Required fields are marked *