10/06/2025
#Lyrics #M.G. Sreekumar #Malayalam Lyrics

Aradhichidam Kumbittaradhichidam – ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം


ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം 
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം
                        – ആരാധിച്ചീടാം..

യേശു നാഥാ ഒരു ശിശുവായ് 
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ 
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍ 
കണ്ണീരു വേഗം ആനന്ദമായ് – 2
                        – ആരാധിച്ചീടാം..

സ്നേഹ നാഥാ ഒരു ബലിയായ് 
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു 
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും 
നീ മാത്രമേശു മിശിഹായെ – 2
                        – ആരാധിച്ചീടാം..


Song Description: Malayalam Christian Song Lyrics, Aradhichidam Kumbittaradhichidam, ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.
KeyWords: Christian Song Lyrics, M.G. Sreekumar, Thiruvachanam.


Leave a comment

Your email address will not be published. Required fields are marked *