24/04/2025
#Don Valiyavelicham #Lyrics #Malayalam Lyrics

Mannu Mannodu Cherunna Neram – മണ്ണ് മണ്ണോടു ചേരുന്ന നേരം

മണ്ണ് മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ – 2
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം

സ്വർപ്പുരേ……….യേശുവിൻ അരികിൽ (2)

മണ്ണ് മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ – 2

കദനങ്ങളിൽ തുണയായി നീ
അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
നിഴൽ മൂടുമെൻ വഴിയോരത്തിൽ
തിരി നാളമണയാതെ നീ കാത്തുവോ
ഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾ
കൃപയാലെ എന്നെയും ചേർത്തുവല്ലോ….ചേർത്തുവല്ലോ

മണ്ണ് മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ – 2

ഒരു നാളിൽ നീ പ്രിയമോടെ നിൻ
വചനങ്ങൾ അലിവോടെ ഏകിയാലോ

പ്രിയനേശുവെ നീ തന്നൊരാ
തിരുരക്തമടിയന്റെ ഭാഗ്യമതായ്
ഇനി എന്റെ നാളുകൾ നിന്നോട് കൂടെ
എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ…….വിട തന്നിടൂ

മണ്ണ് മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ – 2
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം

സ്വർപ്പുരേ……….യേശുവിൻ അരികിൽ – 2

Song Description: Malayalam Chistian Song Lyrics, Mannu Mannodu Cherunna Neram , മണ്ണ് മണ്ണോടു ചേരുന്ന നേരം.
Keywords: Don Valiyavelicham, Christian Hopeful Song, Christian Song lyrics, D – Musics.

Yeshuve Aradhyane

Leave a comment

Your email address will not be published. Required fields are marked *