Veeranam Daivamam – വീരനാം ദൈവമാം
വീരനാം ദൈവമാം രാജാധിരാജൻ
ആകാശ മേഘങ്ങളിൽ വരുന്നിതാ – 2
നിർമല കന്യകയെ തന്നോട് ചേർപ്പാൻ
സ്വർഗീയ സൈന്യവുമായി വരുന്നിതാ – 2
യേശുവേ നീ മാത്രം ആരാധ്യൻ
ഹല്ലേലൂയാ ഞാൻ പാടീടും – 2
യേശുവേ നീ മാത്രം ഉന്നതൻ
ഹല്ലേലൂയാ ഞാൻ പാടീടും – 2
നിൻ സ്വരം കാതുകളിൽ കെട്ടീടുമ്പോൾ
ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും – 2
യേശുവേ നിൻ മുഖം കണ്ടിടുവാനായ്
ആമോദത്തോടെ ഞാൻ പറന്നുയരും – 2 (യേശുവേ)
ദൂതന്മാരൊപ്പമായ് സംഗീതത്തോടെ
കീർത്തനം ചെയ്യുമെ യേശു രാജനെ – 2
പറന്നങ്ങു എത്തുമ്പോൾ സ്വർഗീയ നാട്ടിൽ
തുള്ളികളിച്ചു ഞാൻ പാടീടുമേ – 2 (യേശുവേ)
Manglish
Veeranam Daivamam rajadhirajan
Aakasha mekhangalil varunnitha – 2
Nirmala kanyakaye thannodu cherppan
Swargeeya sainyavumaay varunnitha – 2
Yeshuve nee maathram aaradhyan
Halleluya njan paadeedum – 2
Yeshuve nee maathram unnathan
Halleluya njan paadeedum – 2
Nin swaram kaathukalil ketteedumbol
Aanandhathode njan thullichaadidum – 2
Yeshuve nin mukham kandiduvanaay
Aamodhathode njan parannuyarum – 2
Dhoothanmaroppamaay sangeethathode
Keerthanam cheyyume yeshu rajane – 2
Parannangu ethumbol swargeeya naattil
Thullikalichu njan paadeedume – 2