24/04/2025
#Lyrics #Malayalam Lyrics #Maria Kolady

Ee Nimisham – ഈ നിമിഷം

ഈ നിമിഷം..
ഈ നൊമ്പരം…
പ്രാർത്ഥനയാക്കാൻ 
കഴിയുമെങ്കിൽ …
ദു:ഖങ്ങൾ തെല്ലിട
പോയി മറയും.
പ്രത്യാശയാലുള്ളം നിറഞ്ഞീടുമേ.
നാളയീ നൊമ്പരം 
നന്മയായി തീർത്തിടും
മുറിവുണക്കീടും യേശു നാഥൻ (2)
മൃദുവായി തലോടിടും
എന്റെ ഈശോ.
(ഈ നിമിഷം..ഈ നൊമ്പരം..)
രോഗത്താൽ  തനു തളരുമ്പോഴും,
വിശ്വാസമുളെളാരു മനസ്സുമായി,
യോർദ്ദാൻ നദിയല
മുങ്ങി ഉയരുമ്പോൾ,
നാമാൻ നേടിയ
സൗഖ്യമത്.
കണ്ണീരിൻ കടലിൽ
താണു ഞാനുയരുമ്പോൾ
പ്രാവു പോൽ സ്വർഗ്ഗം
തുറന്നിറങ്ങി,
മനസ്സാകുമെങ്കിലാ
സ്നേഹത്തലോടലാൽ
യേശുവേ സൗഖ്യമൊന്നേ കീടുമോ?
(ഈ നിമിഷം..ഈ നൊമ്പരം..)
ശൂന്യത നിറയും ഈ മരുഭൂമിയിൽ,
മഴ നീർക്കിനാവും മാഞ്ഞീടവേ,
കരയുന്ന തൻകുഞ്ഞിൻ
അരികെയായ് കേഴും
ഹാഗാറു കണ്ട നീർ –
ചാലുപോലെ,
യേശുവേ നിൻ മുറി
പ്പാടിലൂടൊഴുകുമാ
തിരുരക്തത്തുള്ളികൾ
ഒന്ന് കാണാൻ,
വൈകിയെന്നാലുമെൻ
കൺ തുറക്കൂ.
ആശ്വാസമേശുവേ
നിന്റെ സ്നേഹം.
(ഈ നിമിഷം..ഈ നൊമ്പരം..)
Songs Description: Malayalam Christian Song Lyrics, Ee Nimisham, ഈ നിമിഷം.
KeyWords: Christian Song Lyrics, Maria Kolady, Subin David.

Leave a comment

Your email address will not be published. Required fields are marked *