09/06/2025
#Lyrics #Malayalam Christmas Songs #Maria Kolady

Kaval Malakhamare – കാവല്‍ മാലാഖമാരേ



കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ – 2
ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ

1. തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ – 2
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ – 2
 (കാവല്‍ …)

2. നീല നിലാവല നീളുന്ന ശാരോന്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ – 2
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ – 2
(കാവല്‍ …)

3. ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ – 2
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ – 2
(കാവല്‍ …)


Songs Description: Malayalam Christmas Song Lyrics, Kaval Malakhamare, കാവല്‍ മാലാഖമാരേ.
KeyWords: Christmas Song Lyrics, Malayalam Song Lyrics, Maria Kolay.


Leave a comment

Your email address will not be published. Required fields are marked *