09/06/2025
#Lyrics #Malayalam Lyrics

Othiri Othiri Snehichorellam – ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം


ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ – 2
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ 
ഓ! എന്‍റെ സ്നേഹമേ! 
വന്നു നിറഞ്ഞീടണേ – 2

എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു – 2
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ! 
ശാന്തിയായ്‌ വന്നീടണേ – 2

സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി – 2
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്‍റെ സ്നേഹമേ! 
കാവലായ്‌ വന്നീടണേ – 2

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ – 2
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ 
ഓ! എന്‍റെ യേശുവേ! 
ഞാനെന്നും നിന്‍റേതല്ലേ
ഓ! എന്‍റെ യേശുവേ!
നീയെന്നും എന്‍റേതല്ലേ – 3


Songs Description: Malayalam Song Lyrics, Othiri Othiri Snehichorellam, ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം.
KeyWords: Malayalam Christian Song Lyrics, Malayalam Songs, Lord Jesus, Sujatha Mohan, Sarah Byjo, CandlesBandCBK.


Leave a comment

Your email address will not be published. Required fields are marked *